നടവയലിൽ കിണറിനടിയിലെ റിങ്ങുകൾ ഇടിഞ്ഞു താഴ്ന്നു
നടവയൽ : കിണറിനടിയിലെ റിങ്ങുകൾ ഇടിഞ്ഞു താഴ്ന്നു. പനമരം പഞ്ചായത്ത് ഏഴാംവാർഡിലെ നടവയൽ ആലുങ്കൽതാഴെ ചേരവേലിയിൽ ജോസിന്റെ വീട്ടുമുറ്റത്തെ കിണറിനടിയിലെ റിങ്ങുകളാണ് തകർന്നത്. 43 റിങ്ങുകളുള്ള കിണറിന്റെ ഒൻപത് റിങ്ങുകൾ താഴ്ന്നുപോയി.
തിങ്കളാഴ്ച രാവിലെ വീട്ടുകാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് റിങ്ങുകൾ ഇളകി തകർന്ന് വിഴുന്നത് കണ്ടത്. 34 വർഷം പഴക്കമുള്ളതാണ് ഈ കിണർ. വെള്ളമെടുക്കാൻ ഉപയോഗിക്കുന്ന രണ്ട് മോട്ടോറുകളും കിണറിനടിയിൽ കുടുങ്ങി. വീട്ടാവശ്യത്തിനും ഫാമിലേക്കും വെള്ളം ഉപയോഗിക്കുന്നത് ഈ കിണറിൽ നിന്നാണ്. കിണറിനടിയിലെ റിങ്ങുകൾ തകർന്ന് വിണത് വീട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.