യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി : മധ്യവയസ്ക്കൻ അറസ്റ്റിൽ
എടവക: ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ എസ്.എം.എസ് ഡി.വൈ.എസ്.പി പി.കെ സന്തോഷും സംഘവും അറസ്റ്റു ചെയ്തു.
വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എം.വി ജെയിംസി (57) നെയാണ് അറസ്റ്റു ചെയ്തത്.
യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം താന്‍ ഒരു വീട്ടില്‍ ഓടിക്കയറുകയായിരുന്നെന്നും യുവതി പോലീസില്‍ നല്‍കിയ മൊഴിയിലുണ്ട്.
എസ്.സി, എസ്.ടി. സംരക്ഷണ നിയമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്.