കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു
പനമരം : കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു. പനമരം നീരട്ടാടി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെ മകൻ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്ന വഴി കരുനാഗപ്പള്ളിയിൽ റെയിൽവെ ക്രോസ് കടക്കുന്നതിനിടയിലാണ് അപകടം. രാത്രി 8.30തോടെയാണ് അപകടം. കരുനാഗപ്പളളിയിൽ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്.