September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന : പവന് 44000 ത്തിന് മുകളിൽ

1 min read
Share

 

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 44,120 രൂപയായി മാറി. ഒരു ഗ്രാമിന് 5,515 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1961 ഡോളറിൽ ആണ് വില. ഇന്നലെ പവന് 44,000 രൂപയായിരുന്നു വില.

 

അഞ്ച് ദിവസത്തിന് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാല്‌ ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ ഉയർന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി 4563 രൂപയാണ്.

 

അതേസമയം, ഒരുഗ്രാം വെള്ളിക്ക് 80.40 രൂപയും എട്ട് ഗ്രാം വെള്ളിക്ക് 643.20 രൂപയുമാണ് വില. 10 ഗ്രാം വെള്ളിക്ക് 804 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 80,400 രൂപയാണ് വില


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.