പഞ്ചാബില്‍ കെട്ടിടത്തില്‍ നിന്നും വീണ് വയനാട് സ്വദേശിയായ സൈനികന്‍ മരിച്ചു
മാനന്തവാടി : പഞ്ചാബില്‍ കെട്ടിടത്തില്‍ നിന്നും വീണ് വയനാട് സ്വദേശിയായ സൈനികന്‍ മരിച്ചു. ഇന്ത്യന്‍ മിലിട്ടറിയില്‍ നെഴ്‌സിംഗ് അസിസ്റ്റന്റായ തലപ്പുഴ പുതിയിടം അഞ്ചുകണ്ടംവീട്ടില്‍ ഹവീല്‍ദാര്‍ ജാഫര്‍ അമന്‍ (39) ആണ് മരിച്ചത്.
പഞ്ചാബില്‍ വെച്ചാണ് സംഭവം. കെട്ടിടത്തില്‍ നിന്നും വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.
തേയില എസ്റ്റേറ്റ് തൊഴിലാളികള്‍ ആയിരുന്ന ചെറു മൊയ്തുവിന്റേയും ആമിനയുടേയും മകനാണ്. ഭാര്യ: മന്‍സൂറ. മക്കള്‍: ആഫിദ, റിയാന്‍. മൃതദേഹം നാട്ടിലെത്തിച്ച് തലപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും