കൈതക്കല്‍ – കൊയിലേരി റോഡിലെ ചെറുകാട്ടൂരിൽ റോഡരിക് 50 മീറ്ററോളം ഇടിഞ്ഞു വീണു
പനമരം : കനത്ത മഴയെത്തുടര്‍ന്ന് മാനന്തവാടി – കൈതക്കല്‍ റോഡിലെ ചെറുകാട്ടൂർ എസ്റ്റേറ്റ് മുക്കിന് സമീപം റോഡരിക് ഇടിഞ്ഞു വീണു. പുതുതായി നിർമിച്ച റോഡരിക്കും പഴയ സംരക്ഷണഭിത്തിയും തകർന്നടിയുകയായിരുന്നു. 50 മീറ്ററോളം ഭാഗം ഇടിഞ്ഞുപോയി. പനമരം പോലീസ് സ്ഥലത്തെത്തി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൺ വേ ആയാണ് വാഹനങ്ങൾ പോവുന്നത്.
ഞായറാഴ്‌ച വൈകീട്ടോടെയാണ് സംഭവം. പ്രധാന റോഡിൽ ഉണ്ടായ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുണ്ട്. മുമ്പ് ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ശക്തമായ കുത്തൊഴുക്കിൽ ഇടിഞ്ഞതോടെ അടുത്ത കാലത്തായി പുനരുദ്ധാരണം നടത്തിയ റോഡും തകരാൻ ഇടയാക്കുകയായിരുന്നു. ഭാരം കൂടിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നു പോയാല്‍ റോഡിനു ഭീഷണിയുണ്ടാകും. അപകട സാധ്യത മുന്നില്‍കണ്ടാണ് റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ചിത്രം : മാനന്തവാടി – കൈതക്കല്‍ റോഡിലെ ചെറുകാട്ടൂർ എസ്റ്റേറ്റ് മുക്കിന് സമീപം റോഡരിക് 500 മീറ്ററോളം ഇടിഞ്ഞുവീണ നിലയിൽ