ബാവലിയിൽ വന്‍ മയക്കുമരുന്ന് വേട്ട ; 20 ലക്ഷം രൂപ വിലവരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
കാട്ടിക്കുളം : ബാവലി വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 200 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ് അറസ്റ്റിലായത്.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രനും സംഘവും ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 11 എ.എ 2919 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് എംഡിഎംഎ. വ്യവസായിക അളവിലുള്ളത്രയും ഉള്ളതിനാല്‍ 20 കൊല്ലം തടവും, 2 ലക്ഷം രൂപ പിഴയും ലഭിക്കുന്നാവുന്ന കുറ്റമാണിത്.
എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ജിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഏലിയാസ്. പിവി, ജിനോഷ് പി. ആര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍. എം, പ്രിന്‍സ് ടിജെ, സനൂപ്, ചന്ദ്രന്‍. എ സി, വി.കെ സുരേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ തുടര്‍നടപടികള്‍ക്കായി മാനന്തവാടി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി.