മിന്നുമണിക്ക് പനമരം കുട്ടി പോലീസിന്റെ ആദരം
പനമരം : ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച് ആദ്യ കളിയിൽ തന്നെ താരമായി മാറിയ വയനാടിന്റെ സ്വന്തം മിന്നു മണിയെ പനമരം കുട്ടി പോലീസ് ആദരിച്ചു.
എസ്.പി.സി കേഡറ്റുകളുമായി മിന്നു മണി സംവദിക്കുകയും തന്റെ കരിയർ അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്തു. എസ്.പി.സി കേഡറ്റുകൾ സ്വരൂപിച്ച പഠനോപകരണങ്ങൾ സ്കൂളിലെ നങ്കമനെ ക്ലബിന് കൈമാറുകയും ചെയ്തു.
ചടങ്ങിൽ എസ്.പി.സി എ.ഡി.എൻ.ഒ മോഹൻദാസ് മൊമന്റോ നൽകി ആദരിച്ചു. പനമരം എസ്.ഐ ഇ.കെ അബൂബക്കർ, സ്പോർട്സ് അസോസിയേഷൻ പ്രസിഡണ്ട് സലീം കടവൻ, ടി. നവാസ്, കെ.രേഖ, കെ.ആർ രജിത എന്നിവർ സംസാരിച്ചു.