പുത്തൂർ വയലിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു
മേപ്പാടി : പുത്തൂർ വയലിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു. തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
ഇന്ന് പുലർച്ചെയാണ് അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. മഴയത്ത് നിയന്ത്രണം വിട്ടതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. തുർക്കി ജീവൻ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി വാഹനം കരയ്ക്ക് കയറ്റി.