April 19, 2025

അഞ്ചുകുന്നിൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റും തകർത്ത് റോഡിലേക്ക് വീണു : വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Share

 

അഞ്ചുകുന്ന് : ഒന്നാംമൈലില്‍ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റും തകർത്ത് റോഡിലേക്ക് മറിഞ്ഞു വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇതോടെ കുറച്ച് നേരം ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. എന്നാൽ പോസ്റ്റും, ലൈനുകളും പൊട്ടിയതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.