ഇടിച്ച സ്‌കൂട്ടർ നിർത്താതെ പോയി : പരിശോധിച്ചപ്പോൾ കഞ്ചാവ് ; യുവാക്കള്‍ പിടിയില്‍
പുല്‍പ്പള്ളി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 495 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. മാനന്തവാടി താഴെയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരാണ് പോലീസ് പിടിയിലായത്.
പെരിക്കല്ലൂര്‍ ഭാഗത്ത് മറ്റൊരു വാഹനത്തില്‍ ഇടിച്ചശേഷം നിര്‍ത്തത്താതെ പോയ സ്‌കൂട്ടര്‍ മുള്ളന്‍കൊല്ലിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
അഡീഷണല്‍ എസ്.ഐ പി.ജി.സാജന്‍, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ പ്രജീഷ്, സുരേഷ്ബാബു, അസീസ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.