കഞ്ചാവുകേസ് പ്രതികള്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ച് കോടതി
കല്‍പ്പറ്റ: കഞ്ചാവുകേസുകളില്‍ പ്രതികള്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കൈപ്പറ്റ ഉപ്പുപാറ ചെമ്പന്‍വീട് ജംഷീര്‍ (33), മലപ്പുറം ചുങ്കത്തറ മുത്തൂര്‍ പവനന്‍ (54) എന്നിവരെയാണ് വ്യത്യസ്ത കേസുകളില്‍ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്.
സുല്‍ത്താന്‍ബത്തേരി കെഎസ്ആര്‍ടിസി ഗാരേജ് പരിസരത്തുനിന്നാണ് 1.05 കിലോഗ്രാം കഞ്ചാവുമായി ജംഷീര്‍ പോലീസ് പിടിയിലായത്. കുപ്പാടി കാരക്കണ്ടിയില്‍നിന്നാണ് 1.117 ഗ്രാം കഞ്ചാവുമായി പവനന്‍ അറസ്റ്റിലായത്. മാസങ്ങള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ് രണ്ട് കേസുകളും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.യു. സുരേഷ്‌കുമാര്‍ ഹാജരായി.