മേപ്പാടിയിൽ കടുവ പശുവിനെ കൊന്നു
മേപ്പാടി : ചുളിക്കയിൽ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു കൊന്നു. പരിയങ്ങാടൻ ഇബ്രാഹിമിന്റെ എട്ടുമാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്.
ഇദ്ദേഹത്തിന്റെ ഏഴാമത്തെ പശുവിനെയാണ് കടുവ ആക്രമിക്കുന്നത്. സ്ഥലം സന്ദർശിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. കടുവയെ കൂട് വച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.