അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പുൽപ്പള്ളി : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പുൽപ്പള്ളി അമരക്കുനി മൂലത്തറയിൽ വീട്ടിൽ അനന്ദുദാസ് (23) ആണ് പിടിയിലായത്.
പുൽപ്പള്ളി എസ്ഐ മനോജും സംഘവും 56 എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. സി.പി.ഒമാരായ സി.വി പ്രജീഷ്, ഷെക്കീർ, ജിതിൻ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.