ജില്ലാ കൃഷി അവാര്‍ഡ് ; തൊണ്ടര്‍നാട് കൃഷിഭവന് 5 അവാര്‍ഡ്
മാനന്തവാടി : കൃഷി വകുപ്പ് ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില് തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന് 5 അവാര്‍ഡുകള്‍.
മികച്ച കൃഷിഭവന്, മികച്ച കൃഷി ഓഫീസര്‍, മികച്ച കൃഷി അസിസ്റ്റന്റ്, മികച്ച ആദിവാസി ക്ലസ്റ്റര്‍, മികച്ച കൃഷിക്കൂട്ടം എന്നീ അവാര്‍ഡുകളാണ് തൊണ്ടര്‍നാട് കൃഷിഭവന് നേടിയത്.
മികച്ച കൃഷി ഭവന് ഓഫിസറായി തൊണ്ടര്‍നാട് കൃഷി ഓഫീസര്‍ പി.കെ മുഹമ്മദ് ഷഫീക്കിനെയും മികച്ച കൃഷി അസിസ്റ്റന്റായി കൃഷിഭവനിലെ കെ.കെ ഷീജയെയും പച്ചക്കറി കൃഷിചെയ്യുന്ന ഏറ്റവും നല്ല ആദിവാസി ക്ലസ്റ്ററായി തൊണ്ടര്‍നാട് പഞ്ചായത്തിലെ ചുരുളി ക്ലസ്റ്ററിനെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന മികച്ച കൃഷിക്കൂട്ടമായി പ്രതീക്ഷ കൃഷികൂട്ടത്തിനേയുമാണ് തെരഞ്ഞടുത്തത്.
കൃഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പഞ്ചായത്തായി എടവകയെ തെരഞ്ഞെടുത്തു. മാനന്തവാടി വിമല നഗറിലെ ലില്ലി മാത്യുവിന് കര്‍ഷക തിലകം അവാര്‍ഡും കാക്കവയല്‍ സ്വദേശി വി. സാജന് കര്‍ഷക ജ്യോതി അവാര്‍ഡും ലഭിച്ചു. മികച്ച ജൈവ കര്‍ഷകനായി പ്രസീത്കുമാര്‍ തയ്യിലിനെയും മികച്ച യുവ കര്‍ഷകനായി എം.കെ ജുനൈസിനെയും തെരഞ്ഞെടുത്തു. 26 വിഭാഗങ്ങളായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജില്ലാതല അവാര്‍ഡിന് അര്‍ഹമായവരെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കും.