April 19, 2025

ഡോക്ടര്‍ നിയമനം : ഇന്റർവ്യൂ ജൂലൈ 20

Share

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്ക് ഡോക്ടര്‍ പേര്യ, പൊരുന്നന്നൂര്‍, നല്ലൂര്‍നാട് സി.എച്ച്.സികളിലേക്ക് സായാഹ്ന ഒ.പി ഡോക്ടര്‍ എന്നീ തസതികകളില്‍ താത്കാലിക നിയമനം നടത്തുന്നു.

 

പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

 

താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂലൈ 20 രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 296100.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.