പോക്സോ കേസില്‍ പിടിയിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
മേപ്പാടി : പോക്സോ കേസില്‍ റിമാണ്ടിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകന്‍ പുത്തൂര്‍ വയല്‍ താഴംപറമ്പില്‍ ജി.എം ജോണിയെയാണ് വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂര്‍ണ ചുമതലയുള്ള കെ.സി രജിത സസ്പെന്റ് ചെയ്തത്.
അധ്യാപകനെ റിമാണ്ട് ചെയ്ത ജൂലൈ 12 മുതലാണ് സസ്‌പെന്‍ഷന്‍ നടപടി പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോട് പെരുമാറിയെന്ന പരാതിയിലാണ് അധ്യാപകനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഇയ്യാള്‍ മുമ്പ് കോഴിക്കോട് കസബ സ്റ്റേഷനിലും സമാന കേസില്‍ പ്രതിയായിരുന്നു.