പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് : കെ.കെ.ഏബ്രഹാമിന് ജാമ്യം
പുൽപ്പള്ളി : സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെ.കെ.ഏബ്രഹാമിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുകൂടിയായ കെ.കെ.ഏബ്രഹാം അറസ്റ്റിലാക്കുന്നത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു എബ്രഹാം റിമാൻഡിലായത്.