മാണ്ഡ്യയിൽ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
പുല്‍പ്പള്ളി : കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയായ യുവാവ് മരിച്ചു. പാടിച്ചിറ മഞ്ഞളിയില്‍ എം.വി ജെറിന്‍ (34) ആണ് മരിച്ചത്.
മാനന്തവാടി പായോട് വയനാട് ഡീസല്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ബംഗളൂരില്‍ നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന ബൊലേറൊയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ജെറിന്റെ അച്ചന്‍ വര്‍ഗീസ്, അമ്മ മേഴ്‌സി എന്നിവര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.