കല്‍പ്പറ്റയില്‍ കെ.സ്വിഫ്റ്റും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
കൽപ്പറ്റ : ചന്ദ്രഗിരി ഓഡിറ്റോറിയത്തിനു മുന്നിൽ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ചരക്ക് ലോറിയുടെ പുറകുവശത്താണ് ബസ് ഇടിച്ചത്. ബസിന്റെ മുന്‍വശം ഭാഗീകമായി തകര്‍ന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.