സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് : പവന് 320 രൂപ കുറഞ്ഞ് മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില ഇടിവിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് എന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാകുന്നുണ്ട്.