എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ കലക്ട്രറ്റ് മാർച്ചും ധർണ്ണയും നടത്തി
കൽപ്പറ്റ : എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കലക്ട്രറ്റ് മാർച്ചും ധർണ്ണയും നടത്തി. തൊഴിലാളികൾ ജോലി ചെയ്ത മാസങ്ങളിലെ ശബള കുടിശിക നൽകുക, രണ്ടു വർഷത്തെ കുടിശികയായ ബോണസ്സ് നൽകുക, കഴിഞ്ഞ രണ്ടു വർഷത്തെ ലീവ് വിത്ത് വേജസ്സ് നൽകുക, 2015 മുതൽ തൊഴിലാളികളിൽ നിന്ന് പിടിച്ച പി.എഫ് വിഹിതവും മാനേജ്മെന്റ് വിഹിതവും പി.എഫ് എക്കൗണ്ടിലേക്ക് അടയ്ക്കുക, സർവ്വീസിൽ നിന്ന് പിരിഞ്ഞ 130 ൽ പരം തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി തുക നല്കുക, കുടിവെള്ള വിതരണം ചെയ്യുക, പാടികൾ റിപ്പയർ ചെയ്യുക, മെഡിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കലക്ട്രറേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്.
സമരം പി.പി. ആലി ഉദ്ഘാടനം ചെയ്തു. എൻ.ഒ ദേവസ്സി അധ്യക്ഷനായിരുന്നു. സി.എച്ച് മമ്മി, എൻ.വേണുഗോപാൽ, കെ.ടി ബാലകൃഷ്ണൻ , കെ.കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യു.കരുണൻ സ്വാഗതവും, കെ. സെയ്തലവി നന്ദിയും പറഞ്ഞു.