വയനാട് ജില്ലാ പോലീസ് മേധാവിയായി പദംസിങ് ചുമതലയേറ്റു
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിങ് ചുമതലയേറ്റു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആയി സേവനം അനുഷ്‌ഠിച്ച് വരികയായിരുന്നു. മുന്‍പ് പാലക്കാട് ജില്ലയില്‍ എ.എസ്.പിയായും കോവിഡ് കാലഘട്ടത്തില്‍ ഐ.പി.എസ് ട്രെയിനി ആയി വയനാട് ജില്ലയിലും സേവനമനുഷ്‌ഠിച്ചിരുന്നു.
ആര്‍. ആനന്ദ് പാലക്കാട് ജില്ലാ പോലീസ് മേധാവിയായി സ്‌ഥലംമാറിയ ഒഴിവിലേക്കാണ് നിയമനം. കോവിഡ് കാലത്ത് അതിഥി തൊഴിലാളികളുടെ യാത്രയയപ്പ് ചടങ്ങില്‍ കവിത എഴുതി ആലപിച്ചതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വ്യക്‌തിയാണ് പദം സിങ്.