സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ് : മാറ്റമില്ലാതെ വെള്ളിവില
സംസ്ഥാനത്ത് സ്വര്‍ണ വില ഇടിയുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് 44,320 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 5,540 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,400 രൂപയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വെള്ളി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നു. 1 ഗ്രാം വെള്ളിയുടെ വില 79.80 രൂപയാണ്. 8 ഗ്രാം വെള്ളിയുടെ നിരക്ക് 638.40 രൂപയുമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ വെള്ളി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.