പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി : പെരിക്കല്ലൂർ കടവിൽ നിന്നും വാഹന പരിശോധനയ്ക്കിടയിൽ 56 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേപ്പാടി സ്വദേശി പറമ്പിൽ സാജിത് കിട്ടു (40) വിനെയാണ് പുൽപ്പള്ളി പോലീസ് സംഘം പിടികൂടിയത്.
പുൽപ്പള്ളി എസ്.ഐ ബെന്നി കെ.വി, തോമസ്, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ശക്തമായ പരിശോധന ഏർപ്പെടുത്തുമെന്നും അറിയിച്ചു