ബാങ്ക് വായ്പാ തട്ടിപ്പ് : കെ.കെ അബ്രഹാമിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ അബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അബ്രഹാം നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാന്റിലാണ്. ഇതിനിടയിലാണ് പുൽപ്പള്ളി മുണ്ടക്കൊല്ലിയിലെ വീട്ടിൽ ഇഡിയുടെ റെയ്ഡ് നടക്കുന്നത്.