തോൽപ്പെട്ടിയിൽ 9 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവുമായി മൂന്നുപേർ പിടിയിൽ
മാനന്തവാടി : തോൽപ്പെട്ടി എക്സൈസ്ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂർ – കല്പറ്റ KSRTC ബസിൽ, 50 ടെട്രാ പാക്കറ്റുകളിലായി 9 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി.
മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി തൃശ്ശിലേരി മാനിവയൽ ഭാഗത്ത് കൊല്ലിയിൽ വീട്ടിൽ പി.വിനോദ് (33), തിരുനെല്ലി അപ്പപ്പാറ ആകൊല്ലികുന്ന് തോട്ടിങ്കൽ വീട്ടിൽ മണികണ്ഠൻ എ ആർ. (32), മാനന്തവാടി തൃശ്ശിലേരി വില്ലേജിൽ വരിനിലം അടിയ കോളനിയിൽ നിഥുൻ നാരായണൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ അബ്കാരി കേസെടുത്തു.