പനമരം : നീർവാരം അമ്മാനിയിൽ വയോധിക തീ പൊള്ളലേറ്റ് മരിച്ച നിലയിൽ. പാറവയൽ ശ്രീവിഹാറിൽ സുജയകുമാരി (73) ആണ് മരിച്ചത്.
വീടിന് പുറകിലെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ തന്നെയാണ് മൃതദേഹം ആദ്യം കണ്ടത്. മാനന്തവാടി ഡി.വൈ.എസ്.പി ഷൈജുവിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.