സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ് : ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,240 രൂപയാണ് വില. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,800 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലെത്തേത്. ജൂണ്‍ ഒന്നിന് പവന് 44,500 രൂപയായിരുന്നു വില.
സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 77.80 രൂപയാണ് വില.