രാഹുൽ ഗാന്ധിക്കും വയനാടിനും നീതി ലഭ്യമാവണം ; കെ.പി.സി.സി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ : രാഹുൽ ഗാന്ധിക്കും വയനാട് ലോകസഭാ മണ്ഡലത്തിനും നീതി ലഭ്യമാകണമെന്ന് കെ.പി.സി.സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്വേഷ രാഷ്ട്രീയം വിപത്ത് സംസ്ക്കാരിക വിചാര സദസ്സ് ആവശ്യപ്പെട്ടു.
വിദ്വേഷ രാഷ്ട്രീയവും വർഗ്ഗീയതയും സാമൂഹ്യ ജീർണ്ണതക്കും പരസ്പര വിശ്വാസമില്ലായ്മക്കും വഴിയൊരുക്കും.
ജില്ലാ ട്രഷറർ സുന്ദർരാജ് എടപ്പെട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ വിചാര സദസ്സ് ഉദ്ഘാടനം ചെയ്തു. കൺവീനർ സി.കെ ജിതേഷ്, ആയിഷ പള്ളിയാൽ, സലീം താഴത്തൂർ, വിനോദ് തോട്ടത്തിൽ, ബിനുമാങ്കൂട്ടത്തിൽ, കെ പത്മനാഭൻ, കെ.കെ രാജേന്ദ്രൻ, സന്ധ്യ ലിഷു, പി. വിനോദ് കുമാർ, പ്രസന്ന രാമകൃഷ്ണൻ, സി.വി നേമിരാജൻ, എബ്രഹാം കെ മാത്യു, ഒ.ജെ മാത്യു, ഉമ്മർപൂപ്പറ്റ, സുബൈർ ഓണിവയൽ, ജിൻസ് ഫാൻ്റസി, രമേശൻ മാണിക്ക്യൻ, ഷേർളി ജോസ്, വി.കെ ഭാസ്ക്കരൻ, കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.