കാൽനടയാത്രികൻ വാഹനാപകടത്തിൽ മരിച്ചു
പനമരം : കൈതക്കൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു ( 54 ) ആണ് മരിച്ചത്.
പനമരം – മാനന്തവാടി സംസ്ഥാന പാതയിൽ ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ബാബുവിനെ പനമരം ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ബാബുവിനെ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പനമരം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ചിത്രം : ബാബു