അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ വെട്ടത്തൂര്‍ പമ്പ് ഹൗസിന് സമീപം അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ മച്ചിങ്ങല്‍ വീട്ടില്‍ യൂസഫ് (38) ആണ് പിടിയിലായത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതു.
പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സാജനും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.