September 20, 2024

അഭിഭാഷക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

1 min read
Share

 

കൽപ്പറ്റ : ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോര്‍ട്ട് -II ല്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ അഭിഭാഷകനെ നിയമിക്കുന്നതിന് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പേര്, വിലാസം, വയസ്സ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവര്‍ത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍, തീയതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരും, സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പരരും ആയിരിക്കണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.