വയനാട് ജില്ലയോടുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വംശീയ പരമാർശം പിൻവലിച്ച് മാപ്പ് പറയണം – വെൽഫെയർ പാർട്ടി
കൽപ്പറ്റ : വയനാട് ആദിവാസി ഏരിയ ആയത്കൊണ്ട് ആർട്സ് ബാച്ചാണു വേണ്ടതെന്ന തരത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പരമാർശം വംശീയമാണന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രവർത്തക സമിതി ആരോപിച്ചു.
റോഡായാലും ആശുപത്രിയായാലും പൊതുവെ വയനാടിനോടുള്ള സർക്കാറിന്റെ അവഗണന ആദിവാസി ജില്ലയായത് കൊണ്ടാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപെട്ടു.
യോഗത്തിൽ ജില്ലാപ്രസിഡന്റ് വി.മുഹമ്മദ് ശെരീഫ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് ഫൈസൽ, വിനു വയനാട്, സൈയ്ത് കുടുവ, അബ്ദുറഹിമാൻ തനിമ, സാദിഖ് നായ്ക്കട്ടി, ഇബ്രാഹിം അമ്പലവയൽ, ഷെമീമനാസർ, സെമീർ കൈതക്കൽ തുടങ്ങിയവർ സംസാരിച്ചു.