പെരിക്കല്ലൂർ കടവിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപ്പള്ളി : പെരിക്കല്ലൂർ കടവിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. ബത്തേരി പൂമല സ്വദേശി എൻ.പി മിൻഷാദ് (24) ആണ് അറസ്റ്റിലായത്.
പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് ഇയാൾ പിടിയിലായത്.പുൽപള്ളി എസ്.ഐയും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.