തോല്‍പ്പെട്ടിയിൽ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് രണ്ടു പവൻ സ്വര്‍ണ്ണം കവര്‍ന്നു ; പ്രതി ഒളിവിൽ
മാനന്തവാടി : തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റിന് സമീപമുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെ കയറി ചെന്ന് വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് 2 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ പോലീസ് തിരയുന്നു.
തിരുനെല്ലി പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 191/23 U/ S 450 394 IPC കേസിലെ പ്രതിയായ റോഷന്‍ എന്ന ലിജു (ലിനുഭവന്‍ പന്നിവിള പി.ഒ അടൂര്‍) എന്നയാളെയാണ് പോലീസ് തിരയുന്നത്.
ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, സൂചനകള്‍ ഉള്ളവരോ 9497980824 , 04935 210 264 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.