വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ രണ്ടുപേർ അറസ്റ്റിൽ
പുൽപ്പള്ളി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ മേലൂർ കറുവപ്പടി മണ്ടിയിൽ നിതിൻ തോമസ്, പുൽപ്പള്ളി ആടിക്കൊല്ലി നാടികുന്നേൽ ഷാജു ജേക്കബ് എന്നിവരെയാണ് അറസ്റ്റുചെയ്ത ത്. മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളായ 27 പേരിൽ നിന്നും ഒരുകോടി 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഷാജുവിന്റെ മകൻ അമലിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാൾ മാൾട്ടയിൽ ജോലി ചെയത് വരികയാണ്. പലരിൽ നിന്നായി മൂന്നരലക്ഷം മുതൽ നാലരലക്ഷം രൂപവീതം സംഘം പിരിച്ചെ ടുത്തതായാണ് പരാതി. പണം നൽകി ഒരുവർഷത്തോളമായിട്ടും ജോലി നൽകാതായതോടെ പോലീസിനെ സമീപിക്കുകയാരുന്നു
.