പെരിക്കല്ലൂരില്‍ അരക്കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുല്‍പ്പള്ളി : പെരിക്കല്ലൂരില്‍ എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ 480 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയിലായി. താമരശ്ശേരി കയ്യേലിക്കല്‍ വീട്ടില്‍ കെ.കെ ജബ്ബാര്‍ (44 ) ആണ് പിടിയിലായത്.
ബത്തേരി റെയിഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ബി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും, കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍ വെന്‍ഷന്‍ യൂണിറ്റിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് പെരിക്കല്ലൂര്‍ ഭാഗത്ത് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്.
ജില്ലയില്‍ കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മദ്യ-മയക്ക് മരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി പുതുതായി അനുവദിച്ച കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് വാഹനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പട്രോളിംഗ് പാര്‍ട്ടി അതിര്‍ത്തിയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയ നടന്നുകൊണ്ടിരിക്കുകയാണ്. ബത്തേരി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിനീഷ്, ശിവന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുദിവ്യ ഭായ് എന്നിവരും മൊബെല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിഷ്ണു കെ.കെ, ചന്ദ്രന്‍ പി.കെ എന്നിവരും പരിശോധ സംഘത്തി ഉണ്ടായിരുന്നു. പ്രതിയേയും , കഞ്ചാവും തുടര്‍ നടപടിക്കായി സബത്തേരി റെയിഞ്ചില്‍ ഹാജരാക്കി.