വെള്ളാരംകുന്നിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് പരിക്ക്
കൽപ്പറ്റ : വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. എടക്കര സ്വദേശി ഷംസുദ്ദീനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് മൂന്നു മണിയോടെയായിരുന്നു അപകടം. പെട്രോൾ പമ്പിന് സമീപത്തെ വളവിൽ നിർത്തിയ ടൂറിസ്റ്റ് ബസ്സിൽ നിന്നും ഒരാൾ ഇറങ്ങി പെട്ടന്ന് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം.