കൈതക്കലിൽ കാര്‍ നിയന്ത്രം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു
പനമരം: പനമരം കൈതക്കലിന് സമീപം നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക് കൊയിലാണ്ടി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൈതക്കല്‍ പള്ളിക്ക് സമീപം ഹയാത്ത് യുസഫിന്റെ വീടിന്റെ ചാര്‍ത്തിന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. വീടിന്റെ പുറക് വശത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു