September 20, 2024

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന 

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്നു. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു.

 

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.

 

ഈ മാസം ആദ്യം 44000 ത്തില്‍ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വര്‍ണവില 45000 ത്തിന് മുകളില്‍ തന്നെ തുടരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയില്‍ വില 5645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണി വില 4685 രൂപയായി.

 

വെള്ളിയുടെ വിലയിലും ഇന്നലെ ഇടിവുണ്ടായി. കഴിഞ്ഞ ഒരു മാസമായി 80 നു മുകളില്‍ തുടര്‍ന്ന വെള്ളിയുടെ വില ഇന്നലെ മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തി. ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. മൂന്ന് രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.