April 12, 2025

വൈദ്യർ അക്കാദമി പുരസ്കാരം ഡോ. ബാവ കെ. പാലുകുന്നിന് 

Share

 

കൽപ്പറ്റ : സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി മോയിൻ കുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയുടെ 2020 – ലെ മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്കാരത്തിന് ഡോ. ബാവ കെ. പാലുകുന്ന് അർഹനായി.

 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മോയിൻകുട്ടി വൈദ്യരുടെ കൃതികൾ ; ഭാഷയും വ്യവഹാരവും എന്ന വൈജ്ഞാനിക ഗ്രന്ഥത്തിനാണ് അവാർഡ്. മെയ് 14 ന് രണ്ടു മണിക്ക് കൊണ്ടോട്ടിയിൽ വച്ചു നടക്കുന്ന വൈദ്യർ മഹോത്സവത്തിൽ പുരസ്കാരം സമ്മാനിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.