September 20, 2024

സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവില ഉയർന്നു

1 min read
Share

 

സംസ്ഥാനത്ത് സ്വർണവില വര്‍ധിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

 

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,670 രൂപയിലും പവന് 45,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

 

ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഈ മാസം 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇത് റെക്കോർഡ് നിരക്കാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്‌ 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.