October 25, 2025

കല്‍പ്പറ്റ ഗവമെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം ; മെയ് 12 നകം അപേക്ഷിക്കണം

 

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 2023 -24 അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

 

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 12 നകം നേരിട്ടോ പ്രിന്‍സിപ്പാള്‍ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് കല്‍പ്പറ്റ പുഴമുടി(പി.ഒ), 673122 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 204569

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.