പാളക്കൊല്ലിയിൽ കാട്ടാനക്കൂട്ടം വീടിന്റെ മതിൽ തകർത്തു
പുൽപ്പള്ളി : പാളക്കൊല്ലിയിൽ കാട്ടാനക്കൂട്ടം വീടിന്റെ മതിൽ തകർത്തു. കടുപ്പിൽ ഷിനോജിന്റെ വീടിന്റെ മതിലാണ് ആന തകർത്തത്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആനക്കൂട്ടം ജനവാസമേഖലയിലിറങ്ങിയത്. വീടിന്റെ പരിസരത്തെത്തിയ ആനക്കൂട്ടം മതിൽ ചവിട്ടി തകർത്തു.
ചെതലയം ഫോറസ്റ്റ് റേഞ്ചിലെ ചേകാടി വനത്തിൽ നിന്നാണ് ഇവിടെ സ്ഥിരമായി ആനയെത്തുന്നത്. കാട്ടാനക്കൂട്ടം പ്രദേശത്തെ കർഷകരുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ വിളകൾ നശിപ്പിച്ചു. വനാതിർത്തിയിലെ തകർന്ന ഗേറ്റ് പുനഃസ്ഥാപിക്കാത്തതാണ് ആനകൾ കൂട്ടമായി കൃഷിയിടത്തിലെത്താൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.