പെരിക്കല്ലൂരില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ
പുല്‍പ്പള്ളി : പെരിക്കല്ലൂരില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ. പുല്‍പ്പള്ളി എസ്.ഐ പി.ജി സാജനും സംഘവും പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് 205 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി മാവുള്ളചാലില്‍ വീട്ടില്‍ എം.സി സിദ്ധീഖി (44) നെയാണ് പിടികൂടിയത്. സി.പി.ഒമാരായ അജീഷ്, ഷെക്കീര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.