പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപ്പള്ളി : പെരിക്കല്ലൂർ ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വൈത്തിരി തയൽമരക്കാർ അബുവിന്റെ മകൻ ഷാനിഫ് (27), ചുണ്ടേൽ കാട്ടുകടവത്ത് സുലൈമാന്റെ മകൻ ഹാബിൻ റിഷാദ് (20) എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി സ്റ്റേഷൻ എസ്.ഐ സാജൻ, അദീഷ്, ഹനീഷ്, ജിബേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.