സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന : മാറ്റമില്ലാതെ തുടർന്ന് വെള്ളി വില
സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം ഇന്നലെ വില കുറഞ്ഞിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. 80 രൂപയിലാണ് ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്.