സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ്ണം, വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 44,760 രൂപയാണ് വില. ഗ്രാമിന് 5,595 രൂപയും. ഇന്നലെയാണ് ഒരു പവൻ സ്വർണത്തിന് 44,760 രൂപയായി വില മാറിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് പിന്നീട് സ്വർണ വില കുറയുകയായിരുന്നു.
ഏപ്രിൽ 14ന് പവന് 45,320 രൂപയായിരുന്നു സ്വർണ വില. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയർത്തിയത്.
ഏപ്രിൽ മൂന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വില എത്തിയത്. പവന് 43,760 രൂപയായിരുന്നു വില.ഏപ്രിൽ ഒന്നിന് പവന് 44,000 രൂപയായിരുന്നു വില. പിന്നീട് വില കുതിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൂടിയും കുറഞ്ഞും വില ചാഞ്ചാടുകയാണ്. ഉയർന്ന നിലയിൽ നിന്ന് പവന് 560 രൂപ കുറഞ്ഞു.
സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് കാര്യമായ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 640 രൂപയും 10 ഗ്രാമിന് 800 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയാണ് വില.