September 20, 2024

പുഴമുടിയിൽ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

1 min read
Share

 

കൽപ്പറ്റ : വയനാട് പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

 

മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് വരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കാര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.